ചേന്ദമംഗലം

 ചേന്ദമംഗലം ചരിത്രത്തിലൂടെ

ഏ.ഡി. 95നും 162നും ഇടയക്കു ജീവിച്ചിരുന്ന ഗ്രീക്കു പണ്ടിതനായിരുന്ന ടോളമിയുടെ ഗ്രനഥത്തില്‍ കേരളത്തിലെ നദികളേയും തുറമുഖങ്ങളേയും കടലോര നഗരങ്ങളേയുംക്കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. ഇതില്‍ പറയുന്ന ‘ശെനെ’ എന്ന സ്ഥലം ചേന്ദമംഗലമാണെന്ന് കരുതപ്പെടുന്നു.
കോട്ടയില്‍ കോവിലകത്തെ കുന്നിന്‍ ചരിവിലുളള ഗുഹ ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നാണു കേട്ടുകേള്‍വി. എന്നാല്‍ ഇതിനു ചരിത്രപരമായ തെളിവുകള്‍ ഇല്ല എന്നു പറയപ്പെടുന്നു. 1789 ഡിസംബര്‍ 29നാണു ടിപ്പു തിരുവതാംകൂറിനെതിരെ പട നീക്കം നടത്തിയത്‌. 1790 ഏപ്രില്‍ 12നു നടത്തിയ ആക്രമണത്തില്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ ചേന്ദമംഗലം എന്നീ പ്രദേശങ്ങള്‍ കീഴടക്കി ആലുവാപ്പുഴയുടെ തീരം വരെയെത്തി.ഈ സമയത്ത്‌ ടിപ്പുവിന്റെ സൈന്യം ഈ ഗുഹ ഉപയോഗിച്ചിരിക്കാം. അപ്പോള്‍ ആരായിരിക്കാം ഈ ഗുഹ നിര്‍മ്മിച്ചത്‌?

പാലിയം ശാസനങ്ങള്‍

പാലിയം തറവാട്ടില്‍നിന്നും ലഭിച്ച രണ്ടു ശാസനങ്ങളാണു ഈ പേരില്‍ അറിയപ്പെടുന്നത്‌.ഒന്നാമത്തെ ശാസനത്തിന്റെ കാലം ഏഡി 926ആണു എന്നു കണക്കാക്കപ്പെടുന്നു.സംസ്കൃതവും തമിഴുമാണു ഇതിലെ ഭാഷ. രണ്ടാമത്തെ ശാസനം 1663 മാര്‍ച്ച്‌ 22നാണു. ഇതു വട്ടെഴുത്തിലാണു എഴുതപ്പെട്ടിരിക്കുന്നത്‌. രാജ്യരക്ഷക്കുള്ള കരാറാണു ഇതിലെ വിഷയം.

പെരിയാര്‍

ഏഡി 1341ല്‍ പെരിയാറിലുണ്ടായ ശക്തിയായ വെള്ളപ്പൊക്കത്തിലാണു ഇന്നത്തെ കൊച്ചി തുറമുഖം രൂപപ്പെട്ടതും കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ പ്രാധാന്യം കുറഞ്ഞതും. ഈ വെള്ളപ്പൊക്കത്തില്‍ ചേന്ദമംഗലത്തിനും ചിലമാറ്റങ്ങള്‍ വന്നുകാണുമോ?

വില്ലാര്‍വട്ടം രാജാക്കന്മാര്‍ചേരരാജാക്കന്മാരുടെ ആശ്രിതരായിരുന്നു വില്ലാര്‍വട്ടം രാജാക്കന്മാര്‍. ചേന്ദമംഗലം, മാലിയങ്കര, ഉദയംപേരൂര്‍ എന്നീ പ്രദേശങ്ങള്‍ വില്ലാര്‍വട്ടം രാജാക്കന്മാരുടെ കീഴിലായിരുന്നു. ഇവരുടെ തലസ്ഥാനം ആദ്യം ചേന്ദമംഗലം ആയിരുന്നുവെങ്കിലും പിന്നീട്‌ ഉദയംപേരൂര്‍ക്ക്‌ മാറ്റപ്പെട്ടു. വില്ലാര്‍വട്ടം കുടുംബത്തിലെ അവസാനരാജാവിന്‌ അവകാശികള്‍ ഇല്ലാതെവന്നപ്പോള്‍ കൊച്ചി രാജാവിന്റെ സമ്മതത്തോടെ തങ്ങളുടെ ആശ്രിതനായിരുന്ന പാലിയത്തച്ചനെ അവകാശിയായി തിരഞ്ഞെടുത്തു എന്ന് ചരിത്രം. അങ്ങിനെയാണ്‌ പാലിയത്തച്ചന്മാര്‍ കൊച്ചിരാജ്യ ചരിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്‌.

പാലിയം സമരം (ചുരുക്കത്തില്‍)

സ്വതന്ത്ര ഭാരതത്തില്‍ വഴിനടപ്പവകാശത്തിനുവേണ്ടി നടത്തേണ്ടി വന്ന സമരം എന്നതാണ്‌ പാലിയം സമരത്തിന്റെ പ്രത്യേകത. പാലിയം കുടുംബം, ക്ഷേത്രം എന്നിവയ്ക്കു മുന്നിലുള്ള വഴിയിലൂടെ അവര്‍ണ്ണര്‍ക്കു നടന്നുകൂടാ എന്നും അഹിന്ദുക്കള്‍ക്ക്‌ നടക്കാമെന്നുമുള്ള വ്യവസ്ഥക്കെതിരെയായിരുന്നു സമരം. 1946ല്‍ എറണാകുളത്തുവച്ച്‌ അവകാശപ്രഖ്യാപന സമ്മേളനം നടത്തുകയും കര്‍മ്മസമിതി രൂപീകരിക്കുകയും ചെയ്തു. 1947 ഡിസംബര്‍ 4ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സി.കേശവന്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. സമരത്തെ എതിര്‍ത്ത പാലിയത്തുകാര്‍ക്ക്‌ സര്‍ക്കാരിന്റെ പിന്തുണകൂടി കിട്ടിയപ്പോള്‍ മര്‍ദ്ദനമുറകള്‍ രൂക്ഷമാകുകയും കമ്യൂണിസ്റ്റുകാരൊഴിച്ച്‌ മറ്റുള്ള പാര്‍ട്ടികള്‍ പിന്മാറുകയും ചെയ്തു. 1948 മാര്‍ച്ച്‌ 12ന്‌ അവര്‍ണ്ണരോടൊപ്പം ക്ഷേത്രത്തില്‍ കടക്കും എന്ന് എ.കെ.ജി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 9ന്‌ തൃപ്പൂണിത്തുറ, എറണാകുളം,ഇടക്കൊച്ചി, ഇളങ്കുന്നപ്പുഴ എന്നീ പ്രദേശങ്ങളില്‍നിന്ന് ചേന്ദമംഗലത്തേയ്ക്ക്‌ ജാഥകള്‍ ആരംഭിച്ചു. ചേന്ദമംഗലത്ത്‌ ആളുകള്‍ കൂട്ടം കൂടുന്നതും പൊതുയോഗം നടത്തുന്നതും നിരോധിച്ചു. ചേന്ദമംഗലത്തേക്കുള്ള റോഡില്‍ പലഇടങ്ങളിലും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. പാലിയം എസ്റ്റേറ്റ്‌ ഓഫീസിനുമുന്നില്‍ വച്ച്‌ ജാഥയില്‍ പങ്കെടുത്തിരുന്നവരെ പോലീസ്‌  ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ്‌ മര്‍ദ്ദനത്തില്‍ ജാഥ നയിച്ചിരുന്ന ഐ.ജി.വേലായുധന്‍ മരിച്ചതിനെ തുടര്‍ന്ന് സമരം നിര്‍ത്തിവച്ചു. അതിനുശേഷം കൊച്ചിയില്‍ ക്ഷേത്രപ്രവേശനം അനുവദിക്കപ്പെടുകയും പാലിയം റോഡ്‌ അവര്‍ണ്ണര്‍ക്ക്‌ തുറന്ന് കിട്ടുകയും ചെയ്തു.

1 അഭിപ്രായം »

RSS feed for comments on this post. TrackBack URI

  1. Never knew Chendamangalam has this much history… (long ago you had commented in my blog about “chendamangalam pulinkari”)


ഒരു അഭിപ്രായം ഇടൂ

XHTML: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.