വിശുദ്ധിയുടെ വാണിഭം
ഒക്ടോബര്‍ 14, 2008 at 8:39 pm | In Uncategorized | 3 CommentsTags: അല്‍ഫോന്‍സാമ്മ, മതം
ആള്‍ദൈവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അടുത്ത കാലത്താണ് കുറെ പേജുകളും ദിവസങ്ങളും മാറ്റി വച്ചത്. സന്തോഷ് മാധവന്‍, ഹിമവല്‍ജി തുടങ്ങിയ മഹാത്മാരുടെ പേരുകളും രൂപങ്ങളും മാദ്ധ്യമസഹായംകൊണ്ട് ജനങ്ങള്‍ക്ക് മറക്കുവാന്‍ സാധിക്കുന്നില്ല. അന്നും വേട്ടയാടപ്പെട്ടത് പാവപ്പെട്ട ആള്‍ദൈവങ്ങളായിരുന്നു. ആള്‍ദൈവങ്ങളിലെ മുന്തിയ ഇനങ്ങള്‍ അന്നും ഇന്നും ഇതേ മാദ്ധ്യമങ്ങളുടെ സഹായത്തോടെ കച്ചവടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദൈവങ്ങളേയും കുട്ടിദൈവങ്ങളേയും വളര്‍ത്തുന്നതില്‍ മാദ്ധ്യമങ്ങളുടെ പങ്ക് ഒന്നുകൂടി വ്യക്തമാക്കപ്പെട്ടതാണ് അല്‍ഫോന്‍സാമ്മയുടെ ഉയര്‍ത്തപ്പെടല്‍.
“ഭാരതത്തില്‍ ജനിച്ച് ജീവിച്ച് ഇവിടെത്തന്നെ മരിച്ച ആദ്യത്തെ വിശുദ്ധയായി അല്‍ഫോന്‍സാമ്മ മാറും. ആഗോള കത്തോലിക്കാ സഭയ്ക്ക് വണക്കത്തിനായി വെണ്‍പനിനീര്‍പൂവിന്റെ നൈര്‍മ്മല്യവുമായി സിസ്‌റ്റര്‍ അല്‍ഫോന്‍സ ഇന്ന് വിശുദ്ധയായി ഉയര്‍ത്തപ്പെടുകയാണ്” എന്ന് മാതൃഭൂമി എഴുതിയത് മനോരമയുടെ തട്ടകത്തില്‍ കയറി സര്‍ക്കുലേഷന്‍ കൂട്ടാനുള്ള ഒരു അടവായിരിയ്ക്കാം! വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നേതാവ് വത്തിക്കാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കഥ പൂര്‍ണ്ണമാകുകയാണ്.
“വിശുദ്ധിയുടെ വെണ്‍മേഘങ്ങളിലേയ്ക്ക് അല്‍ഫോന്‍സാമ്മ”; “ഭാരതത്തിന്റെ വിശുദ്ധ നക്ഷത്രോദയം ഇന്ന്” “ഒരു പുണ്യ നക്ഷത്രത്തെ വഴികാട്ടിയായി ലഭിക്കാനുള്ള വിശ്വാസസമൂഹത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു” എന്നെല്ലാം മനോരമയില്‍ വായിക്കുമ്പോള്‍ വായനക്കാരനും വെണ്‍മേഘമാകുകയാണ്! ഒന്നും ചിന്തിക്കരുത്, വെറുതെ വായിക്കുക!
അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയുടെ തെളിവായി പത്രങ്ങള്‍ സാക്ഷിപ്പെടുത്തുന്നു:
1)1980ല്‍ ഇടതുകാലിന് തളര്‍ച്ച വന്നപ്പോള്‍ അല്‍ഫോന്‍സാമ്മ നല്‍കിയ തൂവാല എടുത്ത് പ്രാര്‍ഥിച്ചപ്പോള്‍ രോഗം ഭേദമായതായി കുട്ടനാട്ടിലെ കൈനടയിലെ പുത്തന്‍ പുരയ്ക്കല്‍ ലില്ലിക്കുട്ടി പറയുന്നു;
2) കോട്ടയം ജില്ലയിലെ മണ്ണാറപ്പാറയിലെ ജിനില്‍ കാലുകള്‍ വളഞ്ഞിരുന്നതിനാല്‍ നടക്കാനുള്ള കഴിവില്ലാതിരുന്ന ജിനില്‍ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹത്തിലാണ് സുഖം പ്രാപിച്ചത്.
ഇതെല്ലാം നമ്മോട് പറഞ്ഞത് മാസങ്ങള്‍ക്കുമുമ്പ് ആള്‍ദൈവങ്ങള്‍ക്കെതിരെ പരമ്പരകള്‍ എഴുതിയ പത്രങ്ങള്‍ തന്നെയാണ്. കേരളത്തിലെ പുരോഗമനവാദികളും സാംസ്ക്കാരിക നായകന്മാരും എവിടെയാണാവോ? തൊട്ടാല്‍ കൈ പൊള്ളുമല്ലേ?
3അഭിപ്രായങ്ങള്‍ »
RSS feed for comments on this post. TrackBack URI
ഒരു അഭിപ്രായം ഇടൂ
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.
http://www.thegmnews.com/Oct_6_annakkutty.html#1
Comment by Aromal — ഒക്ടോബര്‍ 14, 2008 #
ചടങ്ങിനു 2 ദിവസം മുന്‍പു വരെ ഞാന്‍ വത്തിക്കാനിലുണ്ടായിരുന്നു.
മറ്റു ചില കാരണങ്ങളാല്‍ നില്‍കാന്‍ പറ്റിയില്ല..
പിന്നെ അല്‍ഭുതങ്ങള്‍..
ഒന്നും ചിന്തിക്കരുത്, വെറുതെ വായിക്കുക!
Comment by keralaclicks — ഒക്ടോബര്‍ 15, 2008 #
എന്തിന് കൂടുതല്‍ പറയണം…..വലിയ പുരോഗമന വാദികളായ ദേശാഭിമാനിയും ഒട്ടും പുറകിലായിരുന്നില്ല ഈ കാര്യത്തില്‍.കഷ്ടം അല്ലാണ്ടെന്തു പറയാന്‍…
Comment by Manu — നവംബര്‍ 1, 2008 #