മല്ലിക സാരാഭായിയുടെ രാഷ്ട്രീയ പ്രസക്തി
ഏപ്രില്‍ 26, 2009 at 6:49 pm | In Uncategorized | 3 Comments
മല്ലിക സാരാഭായിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബഹുമുഖ പ്രതിഭ എന്ന് ചുരുക്കി പറയാം. ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോകസഭാമണ്ഡലം ബി.ജെ.പിയുടെ ലോഹപുരുഷന്റെ തട്ടകമാണ്. അതുകൂടാതെ നരേന്ദ്രമോദിയുടെ മൂക്കിനുതാഴെയുള്ള മണ്ഡലം കൂടിയാണ്. ഇവിടെയാണ് മല്ലിക സാരാഭായ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍ത്സരിയ്ക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളോട് പെട്ടെന്ന് തോന്നിയ സ്നേഹം കൊണ്ട് മത്സരിയ്ക്കാനിറങ്ങിയതല്ല മല്ലിക സാരാഭായ്. വികസനത്തെക്കുറിച്ചും വര്‍ഗ്ഗീയതയെക്കുറിച്ചും ദര്‍പ്പണ അക്കാദമിയിലൂടെയും തീയറ്റര്‍ പ്രവര്‍ത്തനങ്ങളിലൂടെയും നിരന്തരം സമൂഹത്തോട് തന്റെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങളും സമൂഹവും ഉള്‍ച്ചേരണമെന്നും അക്രമം ഒഴിവാക്കണമെന്നും അവര്‍ വിശ്വസിക്കുന്നു. വികസനം പക്ഷപാതരഹിതവും സഹായിക്കത്തക്കതുമാകണമെന്നും സാമ്പത്തിക സൂചികകള്‍ മാത്രം നോക്കിയല്ല വിലയിരുത്തേണ്ടതെന്നും മല്ലിക പറയുന്നു.ഇതൊന്നും തിരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യങ്ങളല്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. ഗുജറാത്തിലെ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളില്‍ മോദിയ്ക്കെതിരെ അംഗീകൃത പാര്‍ട്ടികളുടെ ലേബലിലല്ലാതെ ഒരു വനിതയുയര്‍ത്തുന്ന വെല്ലുവിളി ഒരു നിസ്സാര കര്യമല്ല.
ഗുജറാത്തിലെ വര്‍ഗ്ഗീയ ലഹളയെ എതിര്‍ത്തതിനു പ്രതികാരമായി അവരെ ഒരു കള്ളകേസില്‍ പ്രതിയാക്കിയത് ഇവിടെ ഓര്‍ക്കേണ്ടതാണ്. വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ അവര്‍ തോറ്റെന്നുവരാം. എന്നാലും അവര്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ചര്‍ച്ച ഗുജറാത്തി രാഷ്ട്രീയത്തില്‍ മാറ്റത്തിനു തുടക്കമാകട്ടെ എന്ന് നമുക്കാശ്വസിക്കാം!
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഇടവഴികളിലൂടെ പോയാലും:
http://mallikasarabhai.rediffiland.com/iland/mallikasarabhai_diary.html
3അഭിപ്രായങ്ങള്‍ »
RSS feed for comments on this post. TrackBack URI
ഒരു അഭിപ്രായം ഇടൂ
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.
Please see this too.
http://www.swapan55.com/2009/04/apologise-to-gujarat.html
Comment by P.C.Madhuraj — ഏപ്രില്‍ 26, 2009 #
അവരുടെ വിടുവായത്തം കണ്ടിരുന്നു, ” അദ്വാനിയാണത്രെ ഇന്ത്യയെ വര്‍ഗ്ഗീയമ്മയി വിഭജിച്ചത്”. വ്ര്ഗ്ഗിയമായി ഭാരതത്തെ വിഭജിച്ചതിന്റെ ഇരായായി പാക്കിസ്ഥാനില്‍ നിന്നും ഓടിപ്പോരേണ്ടി വന്ന ആളാണ് അദ്വാനി എന്ന് സാരാഭായി സഖാവിനറിയ്യാന്‍ വഴിയില്ല്ലായിരിക്കും.
ആ പിന്നെ നമ്മള്‍ പുരോഗമന വാദിയാകണമെങ്കില്‍ സാരാഭായിയുടെയും സെതല്‌വാദിന്റെയുമൊക്കെ കള്ളത്തരങ്ങളെ വാഴ്ത്തിയല്ലേ പറ്റൂ
Comment by ജഗദീശന് — ഏപ്രില്‍ 26, 2009 #
അയ്യോ… താങ്കളുടെ അമര്‍നാഥ് പോസ്റ്റ് ഇപ്പോഴാ കണ്ടത്. നമിച്ചണ്ണാ നമിച്ചു. അവിടുന്ന് മഹാന്‍ തന്നെ.
ഭയങ്കര റിബല്‍ തന്നെ….
Comment by ജഗദീശന് — ഏപ്രില്‍ 26, 2009 #