ടോണി ബ്ലെയറിന്റെ റിറ്റയര്‍മെന്റ് ചിന്തകള്‍
ജൂണ്‍ 8, 2008 at 9:35 pm | In Uncategorized | 1 CommentTags: ടോണി ബ്ലെയര്‍, മതങ്ങളും ആഗോളവല്ക്
കഴിഞ്ഞ മെയ് 30ന് ന്യുയോര്‍ക്കില്‍ വച്ച് “ടോണി ബ്ലെയര്‍ ഫെയ്‌ത്ത് ഫൌണ്‍ഡേഷന്‍” ഔദ്യോഗികമായി നിലവില്‍ വന്നു (റ്റൈം മാഗസിന്‍ ജൂണ്‍ 9) :
1) വിവിധ മതവിശ്വാസങ്ങളുടെ സഹപ്രവര്‍ത്തനങ്ങളിലൂടെ ലോകം നേരിടുന്ന നിര്‍ണ്ണായക സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടാനുള്ള ശ്രമമാണ് ഫൌണ്‍ഡേഷനിലൂടെ നടത്തുന്നത്.
2) നമ്മുടെ ഭാവിയുടെ അവിഭാജ്യഘടകമാണ് മതവിശ്വാസം. മതവിശ്വാസവും മൂല്യങ്ങളും ആഗോളവല്‍ക്കരണത്തിന്റെ നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്.
3) അഭിമുഖത്തില്‍ പറയുന്നത് അനേക ദശകങ്ങളായി ടോണി ബ്ലെയര്‍ ഈവക വിഷയങ്ങളെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച് തല പുണ്ണാക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശേഷകാലം കഴിഞ്ഞ്‌കൂടാനാണ് ബ്ലെയറിന്റെ ആഗ്രഹം.
4) ലോകത്തിലെ പ്രധാന മതങ്ങളായ ക്രിസ്തുമതം, യഹൂദമതം, ഇസ്ലാംമതം, ഹിന്ദുമതം, ബുദ്ധമതം, സിക്കുമതം എന്നിവയിലെ ഗ്രുപ്പുകളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഫൌണ്‍ഡേഷന്‍ ആശിക്കുന്നു.
ടോണി ബ്ലേയറിന് സ്വന്തം വിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനോട് എതിര്‍പ്പില്ല. പക്ഷേ പത്തുകൊല്ലം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എവിടെയായിരുന്നു ഈ ചിന്തകള്‍? ഒരു പൊതുവേദിയിലും മേല്‍പ്പറഞ്ഞ ചിന്തകള്‍ ബ്ലെയര്‍ പരസ്യമായി പ്രകടിപ്പിച്ചതായി അറിവില്ല. പകരം, ബുഷിന്റെ കൂടെ ചേര്‍ന്ന് ഇറാക്ക് ആക്രമണത്തിന് പൂര്‍ണ്ണ സഹായവും ചെയ്തത് ബ്ലെയറല്ലേ? ദശകങ്ങളായി അദ്ദേഹത്തെ അലട്ടുന്ന ചിന്തകള്‍ അന്ന് പരസ്യമായി പറഞ്ഞിരുന്നെങ്കില്‍ യുദ്ധം തന്നെ ഒഴിവാക്കാമായിരുന്നില്ലേ?
ആഗോളവല്‍ക്കരണം തുടങ്ങിയത് തന്നെ മതപ്രചരണങ്ങളിലൂടെയാണ്. ആഗോളവല്‍ക്കരണമായാലും ഉദാരവല്‍ക്കരണമായാലും എളുപ്പവഴി മതങ്ങളിലൂടെയാണെന്നുള്ളത് ബ്ലെയറിനറിയാം. ഇതിനെതിരെ നില്‍ക്കുന്ന മുറുമുറുപ്പുള്ള ഗ്രൂപ്പുകളെക്കൂടി മയപ്പെടുത്തി കിട്ടിയാല്‍ കാര്യം എളുപ്പമായി. ഇത്തരമൊരു വിപ്ലവത്തിന് ബ്ലെയറിനേക്കാള്‍ അനുയോജ്യനായ നേതാവ് വേറെയുണ്ടോ?
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.