ആചാര രഹിതം, ആര്‍ഭാട രഹിതം വിവാഹം
ജൂണ്‍ 30, 2008 at 9:41 pm | In Uncategorized | 5 CommentsTags: കൈക്കൂലി, ഡിവൈഎഫ്ഐയുടെ മുദ്ര
തൊഴില്‍ അല്ലെങ്കില്‍ ജയില്‍, Roti, Kapda Aur Makan പോലുള്ള മുദ്രാവാക്യങ്ങള്‍ക്കു ശേഷം കേട്ട ഏറ്റവും മനോഹരമായ മുദ്രാവാക്യമാണ് ആചാര രഹിതം, ആര്‍ഭാട രഹിതം വിവാഹം. സംശയിക്കേണ്ട, വിപ്ലവം മുദ്രാവാക്യങ്ങളിലൂടെ എന്ന് വിശ്വസിക്കുന്ന ഡിവൈഎഫ്‌ഐയുടേതാണ് പുതിയ മുദ്രാവാക്യവും. സത്രീധനം വാങ്ങാനനുവദിക്കാതേയും സമൂഹവിവാഹം പ്രോത്സാഹിപ്പിച്ചും, മിശ്രവിവാഹിത സംഗമങ്ങള്‍ നടത്തിയും, ആഘോഷവേളകള്‍ മദ്യവിമുക്തമാക്കാന്‍ പ്രചരണം നടത്തിയും കേരളത്തില്‍ രണ്ടാം നവോത്ഥാന പ്രസ്ഥാനം ആരംഭിക്കുവാന്‍ കുട്ടിസഖാക്കള്‍ നിശ്ചയിച്ചു കഴിഞ്ഞു! നല്ല കാര്യം, ചുവന്ന പൂക്കള്‍ വിരിയട്ടെ!
ഇവിടത്തെ ജനങ്ങള്‍ ഉറങ്ങുകയായിരുന്നു എന്നാണോ സഖാക്കള്‍ വിചാരിക്കുന്നത്? അടുത്തകാലത്തു നടന്ന, ഒരു മുന്തിയ സഖാവിന്റെ മകളുടെ വിവാഹ വാര്‍ത്തകള്‍ കേരളം മുഴുവന്‍ അറിഞ്ഞതാണ്. അതുപോലെ എത്രയെത്ര കഥകള്‍! കൈക്കൂലി വാങ്ങരുത് എന്ന് അനുഭാവികളോട് പറയുവാനുള്ള ധൈര്യം സഖാക്കള്‍ക്കുണ്ടോ? പറയുന്ന കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്വന്തം പ്രസ്ഥാനത്തിലും പോഷകസംഘടനകളിലും നടപ്പില്‍ വരുത്തട്ടെ. അതുതന്നെ ഒരു വിപ്ലവമായിരിക്കും. ഒന്നാലോചിച്ച് നോക്കൂ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേയും പോഷകസംഘടനകളിലേയും അംഗങ്ങള്‍ കൈക്കൂലിവാങ്ങാതെ ആത്മാര്‍ഥതയോടെ ജോലിചെയ്യുന്നു, അതില്‍കൂടുതല്‍ ആശ്വാസം കേരളത്തിലെ ജനങ്ങള്‍ക്ക് വേറെ കിട്ടുമോ? എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിലും അച്യുതാനന്ദന്‍ സര്‍ക്കാറിനെ തന്നെ ജനങ്ങള്‍ വീണ്ടും ജയിപ്പിക്കും!
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.